Mon. Dec 23rd, 2024
ന്യൂഡൽഹി:

ചെ​ങ്കോട്ടയിൽ കർഷകർ പതാക ഉയർത്തിയതിൽ പ്രതികരണവുമായി ശശി തരൂർ എംപി. ചെ​ങ്കോട്ടയിലെ സംഭവങ്ങളെ ദൗർഭാഗ്യകരമെന്നാണ്​ തരൂർ വിശേഷിപ്പിച്ചത്​. ത്രിവർണ്ണ പതാകയല്ലാതെ മറ്റൊരു പതാകയും ചെ​ങ്കോട്ടയിൽ പറക്കരുതെന്ന്​ തരൂർ പറഞ്ഞു. തുടക്കം മുതൽ കർഷക സമരത്തെ പിന്തുണച്ചിരുന്നു. എന്നാൽ, ചെ​ങ്കോട്ടയിൽ പതാക ഉയർത്തിയ നടപടി അംഗീകരിക്കാനാവില്ലെന്ന്​ തരൂർ പറഞ്ഞു.

സമരത്തിനിടെ പൊലീസ്​ വെടിയേറ്റ്​ കർഷകൻ മരിച്ച സംഭവം അതീവ ദുഃഖകരമാണെന്ന്​ തരൂർ പറഞ്ഞു. അക്രമം ഒന്നിനും പരിഹാരമാവില്ല. ജനാധിപത്യ രീതികളിലൂടെയാണ്​ പ്രശ്​നങ്ങൾ പരി​ഹരിക്കേണ്ടതെന്നും തരൂർ വ്യക്​തമാക്കി.

By Divya