ജിദ്ദ:
കൊവിഡ് പ്രതിസന്ധിയുടെ നിഴലകന്നുതുടങ്ങിയതോടെ സൗദി അറേബ്യൻ വിപണിയിൽ 2020 മൂന്നാംപാദത്തിൽ പ്രകടമായ പുരോഗതിയുണ്ടായെന്ന് റിപ്പോർട്ട്.ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പ്രസിദ്ധീകരിച്ച ലേബർ മാർക്കറ്റ് ബുള്ളറ്റിനിലാണ് തൊഴിൽരംഗം പൂർവനിലയിലേക്ക് മടങ്ങുന്നതിൻ്റെ വ്യക്തമായ സൂചന നൽകുന്നത്.
കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് കർശനമായ ആരോഗ്യ മുൻകരുതൽ നടപടികൾക്കും ലോക്ഡൗണിനും സാക്ഷ്യം വഹിച്ച ശേഷമാണിതെന്ന് റിപ്പോർട്ട് പറയുന്നു. സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 15.4 ശതമാനത്തിൽനിന്ന് 14.9 ശതമാനമായി കുറഞ്ഞു