Mon. Dec 23rd, 2024

ബാഹുബലി എന്ന വൻ ഹിറ്റിലൂടെ ലോകമറിഞ്ഞ സംവിധായകൻ  രാജമൗലിയുടെ പുതിയ ചിത്രമാണ് ആര്‍ആര്‍ആര്‍.സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു.രുധിരം രണം രൗദ്രം എന്നാണ് സിനിമയുടെ പൂര്‍ണ രൂപം.വി വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
ജൂനിയര്‍ എൻടിആര്‍,രാം ചരണ്‍ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ആലിയ ഭട്ട് ആണ് നായിക. ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്‍ജര്‍ ജോണ്‍സണും ചിത്രത്തിലുണ്ട്. അജയ് ദേവ്‍ഗണും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. സമുദ്രക്കനിയും ചിത്രത്തിലുണ്ട്

By Divya