Sat. Nov 23rd, 2024
ദില്ലി:

രാജ്യം 72-ാം റിപബ്ളിക് ദിനം ആഘോഷിക്കാൻ ഒരുങ്ങുന്നതിനിടെ ഈ വർഷത്തെ പദ്‌മ പുരസ്കാര ജേതാക്കളുടെ പേരുകൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഗായിക കെ എസ് ചിത്രയ്ക്ക് പത്മഭൂഷണും ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പത്മശ്രീയും ലഭിച്ചു. അന്തരിച്ച ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന് പത്മവിഭൂഷൺ പ്രഖ്യാപിച്ചു.

ജപ്പാൻ്റെ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേ, സുദർശൻ സാഹു, എ സ്പി ബാലസുബ്രഹ്മണ്യം, സുദർശൻ റാവു, ബി ബി ലാൽ, ബിഎം ഹെഗ്ഡേ എന്നിങ്ങനെ ഏഴ് പേർക്കാണ് പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ പ്രഖ്യാപിച്ചിരിക്കുന്നത്. കെ എസ് ചി ത്ര, മുൻ സ്പീക്കർ സുമിത്ര മഹാജൻ, പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നിപേന്ദ്ര മിശ്ര, അന്തരിച്ച കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻ, അസമിലെ മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയി, ഗുജറാത്ത് മുൻ മുഖ്യമന്ത്രി കേശുഭായി പട്ടേൽ എന്നിവർക്കാണ് പത്മഭൂഷൺ ബഹുമതി പ്രഖ്യാപിച്ചിരിക്കുന്നത്.

By Divya