കാഠ്മണ്ഡു:
നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിയെ ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ തന്നെ വിമതർ പുറത്താക്കി.ഞായറാഴ്ച ചേര്‍ന്ന നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയിലെ വിമത വിഭാഗത്തിന്റെ യോഗത്തിലാണ് ഒലിയെ പുറത്താക്കാനുള്ള തീരുമാനം എടുത്തത്. തീരുമാനത്തിന് പിന്നാലെ ഒലിയുടെ പാര്‍ട്ടി മെമ്പര്‍ഷിപ്പ് എടുത്തുകളഞ്ഞതായും വിമത വിഭാഗം അറിയിച്ചു.
വിമത വിഭാഗത്തിന്‍റെ വക്താവ് നാരായണ്‍ കാജി ഷെരസ്ത്രയാണ് ഒലിയെ പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ നിന്നും നീക്കം ചെയ്ത വിവരം ഔദ്യോഗികമായി അറിയിച്ചത്.
ഇന്നത്തെ കേന്ദ്രകമ്മിറ്റിയോഗത്തിൽ കെ പി ശർമ്മ ഒലിയെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനം ഔദ്യോഗികമായി കൈകൊണ്ടു. ഇപ്പോൾ അദ്ദേഹത്തിന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രാഥമിക അംഗത്വം പോലുമില്ല, നാരായണ്‍ കാജി പറഞ്ഞു.