Thu. May 2nd, 2024
റി​യാ​ദ്:

ഇ​ന്ത്യ​യി​ൽ​നി​ന്ന്​ റി​ക്രൂ​ട്ട്​ ചെ​യ്യ​പ്പെ​ട്ട്​ സൗ​ദി​യി​ലെ​ത്തി​യ ന​ഴ്​​സു​മാ​രി​ൽ കു​റ​ച്ചു​പേ​ർ യ​ഥാ​സ​മ​യം യാ​ത്രാ​സൗ​കര്യം കി​ട്ടാ​ത്ത​തി​നാ​ൽ റി​യാ​ദ്​ വിമാനത്താവളത്തിൽ കു​ടു​ങ്ങി. സൗ​ദി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ൽ രാ​ജ്യ​ത്തെ വി​വി​ധ ഭാഗ​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക്​ റി​ക്രൂ​ട്ട്​ ചെ​യ്യ​പ്പെ​ട്ട മു​ന്നൂ​റോ​ളം ന​ഴ്​​സു​മാ​രി​ൽ 50ഒാ​ളം പേ​ർ​ക്കാ​ണ്​ ​വി​മാ​ന​ത്താ​വ​ളത്തി​ൽ ഒ​രു​ദി​വ​സം മു​ഴു​വ​ൻ കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്ന​ത്.
വി​വി​ധ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെട്ട ​ഈ ന​ഴ്​​സു​മാ​ർ കൊ​ച്ചി​യി​ലെ​ത്തി അ​വി​ടെ​നി​ന്ന്​ വെ​ള്ളി​യാ​ഴ്​​ചയാ​ണ് സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ വി​മാ​ന​ത്തി​ൽ റി​യാ​ദി​ലെ​ത്തി​യ​ത്.

By Divya