റിയാദ്:
ഇന്ത്യയിൽനിന്ന് റിക്രൂട്ട് ചെയ്യപ്പെട്ട് സൗദിയിലെത്തിയ നഴ്സുമാരിൽ കുറച്ചുപേർ യഥാസമയം യാത്രാസൗകര്യം കിട്ടാത്തതിനാൽ റിയാദ് വിമാനത്താവളത്തിൽ കുടുങ്ങി. സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട മുന്നൂറോളം നഴ്സുമാരിൽ 50ഒാളം പേർക്കാണ് വിമാനത്താവളത്തിൽ ഒരുദിവസം മുഴുവൻ കാത്തിരിക്കേണ്ടിവന്നത്.
വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഈ നഴ്സുമാർ കൊച്ചിയിലെത്തി അവിടെനിന്ന് വെള്ളിയാഴ്ചയാണ് സൗദി എയർലൈൻസ് വിമാനത്തിൽ റിയാദിലെത്തിയത്.