Sat. Jan 18th, 2025
ബ്രസീലിൽ വിമാനാപകടം: 4 ഫുട്ബോൾ താരങ്ങൾ മരിച്ചു
ബ്രസീൽ

വിമാനം തകർന്നു വീണ് 4 ഫുട്ബോൾ താരങ്ങൾ മരിച്ചു. ബ്രസീലിയൻ ഫുട്ബോൾ ക്ലബായ പൽമാസിൻ്റെ നാല് താരങ്ങളും ക്ലബ് പ്രസിഡൻ്റുമാണ് അപകടത്തിൽ മരിച്ചത്. ഒരു പ്രാദേശിക മത്സരത്തിനായി വിമാനത്തിൽ യാത്ര പോയതാണ് ഇവർ. അപകടത്തിൽ വിമാനത്തിൻ്റെ പൈലറ്റും മരണപ്പെട്ടു.

പൽമാസ് താരങ്ങളായ ലുക്കാസ് പ്രക്‌സിഡസ്, ഗ്വിൽഹെർമെ നോയെ, റനുലെ, മാർക്കസ് മൊളിനരി, ക്ലബ് പ്രസിഡന്റ് ലുക്കാസ് മെയ്‌റ എന്നിവരാണ് മരിച്ചത്.പൽമാസ് നഗരത്തിനു സമീപമുള്ള ടൊക്കൻഡിനസ് എയർഫീൽഡിലാണ് അപകടം നടന്നത്. വിമാനം റൺവേയിൽ നിന്ന് പറന്നുയർന്ന് മിനിട്ടുകൾക്കുള്ളിൽ തകർന്നുവീഴുകയായിരുന്നു.

https://youtu.be/4F62TnaLcAk