Mon. Dec 23rd, 2024
Netaji

ന്യൂഡല്‍ഹി:

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ഭവനില്‍ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ അനാച്ഛാദനം ചെയ്ത​ നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ചിത്രം മാറിപ്പോയതായി വിമര്‍ശനം.

നേതാജിയുടെ ബയോപികിൽ നേതാജിയുടെ വേഷം ചെയ്​ത ബെംഗാളി നടന്‍ പ്രസൻജിത്​ ചാറ്റർജിയുടെ ചിത്രമാണ്​ രാഷ്​ട്രപതി ഭവനിൽ അനാച്ഛാദനം ചെയ്​തതെന്നാണ് വിമര്‍ശനം. സാമൂഹിക മാധ്യമങ്ങളിൽ വാദപ്രതിവാദം നടക്കുകയാണ്.

125ാം ജന്മദിനത്തോട്​ അനുബന്ധിച്ച്​ രാഷ്​ട്രപതി ഭവനിൽ ജനുവരി 23നാണ്​​ നേതാജിയുടെ ഛായാചിത്രം അനാച്ഛാദനം ചെയ്​തത്. രാഷ്​ട്രപതിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ചടങ്ങിന്‍റെ ചിത്രം പങ്കുവെച്ചിരുന്നു. ഇതോടെയാണ്​ ചിത്രം മാറിയെന്ന വാദവുമായി മഹുവ മൊയ്​ത്ര എം.പി ഉൾപ്പെടെ നിരവധി പ്രമുഖർ രംഗത്തെത്തിയത്​.

https://www.youtube.com/watch?v=OVgasrr7KF8

 

By Binsha Das

Digital Journalist at Woke Malayalam