Mon. Dec 23rd, 2024
പനജി (ഗോവ):

ആദ്യപകുതിയിലെ ഉറക്കംതൂങ്ങിക്കളിക്കു 2–ാം പകുതിയിൽ പരിഹാരം കണ്ടെങ്കിലും കേരള ബ്ലാസ്റ്റേഴ്സിനു ജയവും 3 പോയിന്റും നേടാനായില്ല. ഐഎസ്എ‍ൽ ഫുട്ബോളിൽ കെ.പി.രാഹുലിന്റെ ഹെഡർ ഗോളിൽ (56’) എഫ്സി ഗോവയ്ക്കെതിരെ ബ്ലാസ്റ്റേഴ്സിനു സമനില 1–1. അവസാന അര മണിക്കൂർ 10 പേരുമായി  ഗോവ പിടിച്ചുനിന്നു.
ഹോർഷെ ഓർട്ടിസിന്റെ ഫ്രീകിക്കിൽനിന്ന് 24–ാം മിനിറ്റിൽ ഗോവ മുന്നിലെത്തി. എന്നാൽ, 2–ാം പകുതിയിൽ ബ്ലാസ്റ്റേഴ്സ്  ഗോവയെ വരിഞ്ഞു മുറുക്കി.   64–ാം മിനിറ്റിൽ  ഡിഫൻഡർ ഇവാൻ ഗോൺസാലെസ്, ഫൗളിന് ആദ്യ മഞ്ഞക്കാർഡും റഫറിയോട് അപമര്യാദയായി പെരുമാറിയതിനു 2–ാം കാർഡും ചുവപ്പും ഏറ്റുവാങ്ങി. എന്നിട്ടും ഗോവ പിടിച്ചുനിന്നതിന് ഒരു കാരണം, ബ്ലാസ്റ്റേഴ്സിന്റെ ഗോൾസ്പർശത്തിലെ പോരായ്മതന്നെ. മുന്നിലേക്കും പിന്നിലേക്കും പറന്നുകളിച്ച ബ്ലാസ്റ്റേഴ്സ് താരം സന്ദീപ് സിങ്ങാണു ഹീറോ ഓഫ് ദ് മാച്ച്.
ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം 27നു ജംഷഡ്പുരിനെതിരെ. ഇന്നലെ കളത്തിനരികിലെ പെരുമാറ്റത്തിനു മഞ്ഞക്കാർഡ് കണ്ട ബ്ലാസ്റ്റേഴ്സ് കോച്ച് കിബു വിക്കൂന അടുത്ത മത്സരത്തിൽ ഗാലറിയിലിരിക്കും

By Divya