Fri. Apr 11th, 2025 1:55:16 PM

നടൻ അനൂപ് മേനോൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് ‘പത്മ‘. അതുകൊണ്ട് തന്നെ പ്രഖ്യാപന സമയത്തെ ചിത്രം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. അനൂപ് മേനോന്‍ തന്‍റെ ഫേസ്ബുക്ക്​​ പേജിലൂടെ ഈ കാര്യം അറിയിച്ചപ്പോള്‍ മുതൽ പത്മ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആരാണെന്ന്​ അറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ.
ഇപ്പോഴിതാ ഈ സസ്പെൻസ് പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 
പത്മയായി എത്തുന്നത് ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മിയാണ്. അടിപൊളി ലുക്കിലുള്ള താരത്തിന്റെ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. പിന്നാലെ ദുൽഖർ സൽമാൻ, മഞ്ജു വാര്യർ അടക്കമുള്ളവർ താരത്തിന് ആശംസയുമായി എത്തി. 
ഇത് അങ്ങേയറ്റം അഭിമാനവും ആനന്ദദായകവുമായ നിമിഷമാണെന്നാണ് പോസ്റ്റർ പങ്കുവച്ച് സുരഭി കുറിച്ചിരിക്കുന്നത്. പത്മയെ അവതരിപ്പിക്കാൻ തന്നെ വിശ്വസിച്ച് ഏൽപ്പിച്ചതിന് അനൂപ് മോനോനും ചിത്രവുമായി ബന്ധപ്പെട്ട എല്ലാവർക്കും സുരഭി നന്ദി അറിയിച്ചു 

By Divya