സലാല: കൊവിഡ് മഹാമാരിയുടെ പ്രതിസന്ധിയിലും റെക്കോർഡ് നേട്ടം കൈവരിച്ച് സലാല തുറമുഖം. കഴിഞ്ഞ വർഷം 4.34 ദശലക്ഷം ടി ഇ യു കണ്ടെയ്നറുകളാണ് സലാല തുറമുഖത്തത് കൈകാര്യം ചെയ്തത്. വിതരണ ശൃംഖലകളെല്ലാം കടുത്ത പ്രതിസന്ധിയനുഭവിച്ച വർഷമായിരുന്നു 2020. അതിവേഗത്തിലും സഗമമായും സഹകരണത്തിലൂടെയുമാണ് സലാല തുറമുഖം പ്രതിസന്ധി ഘട്ടം മറികടന്നത്.