Mon. Dec 23rd, 2024
ദില്ലി:

കന്യാസ്ത്രീക്കെതിരെ മോശം പരാമർശം നടത്തിയ പിസി ജോർജ്ജ് എംഎൽഎ യ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ ദേശീയ മഹിള ഫെഡറേഷന്‍. സ്ത്രീ വിരുദ്ധ പരാമർശത്തിന് രണ്ട് തവണ നിയമസഭ ശാസിച്ചയാളെ മത്സരിക്കാന്‍ അനുവദിക്കരുത് എന്നാവശ്യപ്പെട്ടാണ് കമ്മീഷനെ സമീപിക്കുന്നത്.

പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരെ മോശം പരാമർശം നടത്തിയതിനാണ് കഴിഞ്ഞ ദിവസം നിയമ സഭ സ്പീക്കൾ പിസി ജോർജ്ജിനെ ശാസിച്ചത്. കന്യാസ്ത്രീമാർ ജോർജിനെതിര സ്പീകർക്ക് നൽകിയ പരാതിയിലാണ് നടപടി. 2013 ൽ കെ ആർ ഗൗരിയെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചപ്പോഴും പി സി ജോർജ്ജിനെ സഭ ശാസിച്ചിരുന്നു

By Divya