Wed. Jan 22nd, 2025
മ​ക്ക:

ക​അ്​​ബ​യെ പു​ത​പ്പി​ക്കു​ന്ന കി​സ്​​വ നി​ർ​മി​ക്കു​ന്ന മ​ക്ക​യി​ലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് കി​സ്‌​വ കോം​പ്ല​ക്‌​സി​ൽ
വ​ൻ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് ഹ​റം​കാ​ര്യ വ​കു​പ്പ് തു​ട​ക്ക​മി​ട്ടു. കി​സ്‌​വ കോം​പ്ല​ക്‌​സി​ൽ എ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ക​അ്ബ​യു​ടെ ച​രി​ത്രം പ​റ​യു​ന്ന വി​ഷ​ൽ ഹാ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ വി​ക​സ​ന​ത്തി​െൻറ ഭാ​ഗ​മാ​യി തു​റ​ക്കും. ക​അ്ബ​യെ പു​ത​പ്പി​ക്കു​ന്ന പു​ട​വ​യാ​ണ് കി​സ്‍വ.
കി​സ്‌​വ കോം​പ്ല​ക്‌​സ് സ​ന്ദ​ർ​ശ​ക​ർ​ക്ക് മി​ക​ച്ച അ​നു​ഭ​വം സ​മ്മാ​നി​ക്കു​ക​യാ​ണ് പു​തി​യ പ​ദ്ധ​തി​ക​ളു​ടെ ല​ക്ഷ്യം.ക​അ്ബ​യി​ലേ​ക്കു​ള്ള കി​സ്​​വ തു​ന്നു​ന്ന ഫാ​ക്ട​റി ഉ​ൾ​പ്പെ​ടു​ന്ന കോം​പ്ല​ക്സി​ലാ​ണ് പു​തി​യ നി​ർ​മാ​ണ പ​ദ്ധ​തി​ക​ൾ. ഇ​വി​ടെ​യെ​ത്തു​ന്ന​വ​ർ​ക്കാ​യി ഏ​റ്റ​വും മി​ക​ച്ച വാ​സ്തു​ശൈ​ലി​യി​ലു​ള്ള വ​ലി​യ ജു​മാ​മ​സ്ജി​ദ്, വി​ഷ​ൽ ഹാ​ൾ, ക​അ്ബാ​ല​യ​ത്തി​െൻറ ച​രി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ക​അ്ബ ഹാ​ൾ, വ​ലി​യ ഓ​ഡി​റ്റോ​റി​യം, പാ​ർ​ക്ക്, ച​രി​ത്ര ശൈ​ലി​യി​ലു​ള്ള സൂ​ഖു​ക​ൾ, റ​സ്​​റ്റാ​റ​ൻ​റു​ക​ൾ, കോ​ഫി ഷോ​പ്പു​ക​ൾ എ​ന്നി​വ​യെ​ല്ലാം വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ക്കു​ന്നു​ണ്ട്

By Divya