Mon. Dec 23rd, 2024
ആലപ്പുഴ:

ബൈപാസ് ഉദ്ഘാടന ചടങ്ങിനായി സംസ്ഥാന സർക്കാർ നൽകിയ പട്ടികയിൽനിന്നു 2 മന്ത്രിമാരെയും 2 എംപിമാരെയും കേന്ദ്ര സർക്കാർ വെട്ടി. 2 കേന്ദ്ര സഹമന്ത്രിമാരെ ഉൾപ്പെടുത്തുകയും ചെയ്തു. റോഡ് ഗതാഗത, ദേശീയപാത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി നേരിട്ടു ചടങ്ങിൽ പങ്കെടുക്കില്ല. വി മുരളീധരനെയും ഉപരിതല ഗതാഗത സഹമന്ത്രി വിജയ് കുമാർ സിങ്ങിനെയുമാണ് കേന്ദ്ര മന്ത്രാലയം ഉൾപ്പെടുത്തിയത്.
ജില്ലയിൽനിന്നുള്ള മന്ത്രിമാരായ തോമസ് ഐസക്, പി തിലോത്തമൻ, എംപിമാരായ എ എം ആരിഫ്,
കെ സി വേണുഗോപാൽ എന്നിവരെ ഒഴിവാക്കി.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ജി സുധാകരൻ, നഗരസഭാധ്യക്ഷ സൗമ്യ രാജ്, കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത സെക്രട്ടറി, സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി എന്നിവർ മാത്രമാണ് കേന്ദ്രം അംഗീകരിച്ച പരിപാടിയിലുള്ളത്. ഗഡ്കരിയും മുഖ്യമന്ത്രിയും ചേർന്നു ബൈപാസ് നാടിനു സമർപ്പിക്കുമെന്നായിരുന്നു അറിയിപ്പ്

By Divya