ഷാര്‍ജ:
ഷാര്‍ജയുടെ ആഗോള ശ്രദ്ധനേടിയ പരിസ്ഥിതി മാനേജ്മെൻറ് കമ്പനിയായ ബിയയും പുനരുപയോഗ ഊര്‍ജ
കമ്പനിയായ മസ്ദറും സംയുക്ത സംരംഭമായി ആരംഭിച്ച എമിറേറ്റ്സ് വേസ്റ്റ് ടു എനര്‍ജി കമ്പനി, ബിയയുടെ മാലിന്യ നിക്ഷേപകേന്ദ്രം സോളാര്‍ ഫാമായി വികസിപ്പിക്കാനുള്ള പ്രധാന പദ്ധതി ഏറ്റെടുക്കുന്നു.
യുഎഇയില്‍ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയായിരിക്കും ഇതെന്ന് അധികൃതര്‍ പറഞ്ഞു. അബൂദാബി സുസ്ഥിരത വാരത്തില്‍ ബീയയുടെ ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസറും എമിറേറ്റ്സ് വേസ്റ്റ് ടു എനര്‍ജി കമ്പനി ചെയര്‍മാനുമായ ഖാലിദ് അല്‍ ഹുറൈമലും മസ്ദാര്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ മുഹമ്മദ് ജമീല്‍ അല്‍ റമാഹിയും സംയുക്തമായി കരാര്‍ പ്രഖ്യാപിച്ചു.