കൊൽക്കത്ത:
നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മദിനം ദേശീയ അവധി ദിനമാക്കണമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കേന്ദ്രസർക്കാർ ഇതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. രാജാറഹാതിൽ സുഭാഷ് ചന്ദ്രബോസിനായി സ്മാരകമൊരുക്കുമെന്നും അദ്ദേഹത്തിന്‍റെ പേരിൽ യൂനിവേഴ്സിറ്റി തുടങ്ങുമെന്നും മമത പറഞ്ഞു.
യൂനിവേഴ്സിറ്റിയുടെ നിർമമാണ ചെലവ് പൂർണമായും സംസ്ഥാന സർക്കാറാണ് വഹിക്കുക. വിദേശ യൂനിവേഴ്സിറ്റുകളുമായി സുഭാഷ് ചന്ദ്രബോസ് സർവകലാശാലക്ക് സഹകരണമുണ്ടാവുമെന്നും അവർ പറഞ്ഞു. ഈ റിപബ്ലിക് ദിനത്തിലെ പരേഡ് സുഭാഷ് ചന്ദ്രബോസിനായി സമർപ്പിക്കുമെന്നും മമത പറഞ്ഞു. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് തന്നെ ആസൂത്രണ കമീഷൻ, നാഷണൽ ആർമി എന്നിവക്ക് രൂപം കൊടുത്തത്സുഭാഷ് ചന്ദ്രബോസായിരുന്നു.