റിയാദ്:
ബഹിരാകാശ പര്യവേഷണവും ഗവേഷണവും മറ്റ് പഠനങ്ങൾക്കുമായി സൗദി സ്പേസ് കമീഷനും അമേരിക്കയിലെ അരിസോണ യൂനിവേഴ്സിറ്റിയും തമ്മിൽ ധാരണപത്രം ഒപ്പുവെച്ചു.ബഹിരാകാശ പഠനവുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളും യൂനിവേഴ്സിറ്റി ജീവനക്കാരും ഭരണനിർവഹണ ഉദ്യോഗസ്ഥരും ഗവേഷകരും തമ്മിൽ വിജ്ഞാനങ്ങളും പരിചയസമ്പത്തും കൈമാറാനുള്ള ഒരു എക്സിക്യൂട്ടിവ് പ്രോഗ്രാം സംബന്ധിച്ച കരാറാണ് നിലവിൽ വന്നത്.
സൗദി സ്പേസ് കമീഷൻ ഇൻറർനാഷനൽ റിലേഷൻസ് ഡയറക്ടർഅബ്ദുൽ അസീസ് അൽഗുറൈബും
അരിസോണ യൂനിവേഴ്സിറ്റി ഗ്ലോബൽ ലൊക്കേഷൻസ് ഡീനും ഗ്ലോബൽ അഫയേഴ്സ് വൈസ്
പ്രോവോസ്റ്റുമായ ബെറെൻറ് വൈറ്റുമാണ് കരാറിൽ ഒപ്പുവെച്ചത്. ബഹിരാകാശ സംബന്ധിയായ ഉന്നതതല പഠന കോഴ്സുകളിലേക്ക് സൗദി വിദ്യാർത്ഥികളെ എത്തിക്കുകയാണ് പ്രധാന ലക്ഷ്യം.