Thu. Oct 30th, 2025
ന്യൂദൽ​ഹി:

ഇന്ത്യയുടെ തലസ്ഥാനമായി ദൽഹിയെ മാത്രം പരി​ഗണിക്കുന്നത് ശരിയല്ലെന്ന് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. തലസ്ഥാനമായി ദൽഹിയെ മാത്രം പരി​ഗണിക്കുന്നതിന് പകരം ഇന്ത്യക്ക് നാല് റൊട്ടേറ്റിങ്ങ് തലസ്ഥാനങ്ങൾ വേണമെന്നാണ് മമത ആവശ്യപ്പെട്ടത്.
ഞാൻ വിശ്വസിക്കുന്നത് ഇന്ത്യക്ക് നാല് റൊട്ടേറ്റിങ്ങ് തലസ്ഥാനം വേണമെന്നാണ്. ബ്രിട്ടീഷുകാർ കൊൽക്കത്തയിൽ നിന്നാണ് ഇന്ത്യ മൊത്തം ഭരിച്ചത്. എന്തുകൊണ്ടാണ് ഇന്ത്യക്ക് ഒരു തലസ്ഥാനം മാത്രമുള്ളത്,മമത ബാനർജി ചോദിച്ചു.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികത്തിൽ കൊൽക്കത്തയിൽ ഒരു റാലിയിൽ സംസാരിക്കവെയായിരുന്നു മമത ഇക്കാര്യം ആവശ്യപ്പെട്ടത്

By Divya