Mon. Dec 23rd, 2024
മുംബൈ:

കഴിഞ്ഞ ദിവസം വ്യാപാരത്തിന്റെ ഒരുഘട്ടത്തില്‍ 50,000 ത്തിലേക്ക് കുതിച്ചുകയറിയ ഇന്ത്യന്‍ ഓഹരി വിപണിക്ക് പക്ഷേ, ഇന്ന് ആ നേട്ടം നിലനിര്‍ത്താനായില്ല. ഓഹരി വിപണി വന്‍ കുതിപ്പ് നടത്തിയ ഇന്നലെ നിക്ഷേപകര്‍ക്ക് ലാഭക്കണക്കുകളില്‍ ചെറിയ തോതില്‍ മുന്നേറ്റം നേടിയെടുക്കാനായി.
ഇൻട്രാ-ഡേ ട്രേഡിൽ, ബിഎസ്ഇ സെൻസെക്സ് 790 പോയിന്റ് ഇടിഞ്ഞ് 48,835 ലെവലിൽ എത്തി.

ഒടുവിൽ സൂചിക 746 പോയിൻറ് അഥവാ 1.5 ശതമാനം ഇടിഞ്ഞ് 48,878 ലെവലിൽ വ്യാപാരം അവസാനിച്ചു. ആക്സിസ് ബാങ്ക് സെൻസെക്സിൽ 4.4 ശതമാനം ഇടിഞ്ഞു. എസ്ബിഐ (3.5 ശതമാനം), ഐസിഐസിഐ ബാങ്ക് (3.7 ശതമാനം), ഇൻഡസ് ഇൻഡ് ബാങ്ക് (3.5 ശതമാനം) എന്നിവയാണ് നഷ്ടം നേരിട്ട മറ്റ് ഓഹരികൾ.

ബജാജ് ഓട്ടോ, എച്ച് യു എൽ, ടിസിഎസ്, അൾട്രടെക് സിമൻറ്, ബജാജ് ഫിൻസെർവ് എന്നിവയാണ് സെൻസെക്സിൽ നേട്ടമുണ്ടാക്കിയ ഓഹരികൾ. എൻഎസ്ഇ നിഫ്റ്റി 50 218 പോയിൻറ് അഥവാ 1.5 ശതമാനം ഇടിഞ്ഞ് 14,372 ൽ വ്യാപാരം അവസാനിച്ചു.
റിലയൻസ് ഓഹരികൾക്ക് തിരിച്ച‌ടി
എന്നാൽ, വിശാലമായ വിപണികൾ അല്പം മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു. ബിഎസ്ഇ മിഡ്ക്യാപ്പ് സൂചിക 1.1 ശതമാനം ഇടിഞ്ഞ് 18,777.46 ലെവലിൽ എത്തി. ബിഎസ്ഇ സ്മോൾക്യാപ്പ് സൂചിക 18,442 ലെവലിൽ 0.93 ശതമാനം ഇടിഞ്ഞു.

By Divya