Thu. Jan 23rd, 2025
കൊല്‍ക്കത്ത:

കര്‍ഷക പ്രതിഷേധത്തില്‍ നിന്ന് രാജ്യത്തിന്റെ ശ്രദ്ധതിരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഒരു ശ്രമവും വിലപോകില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. സര്‍ക്കാരിന്റെ തെറ്റായ തീരുമാനങ്ങളെ എതിര്‍ക്കുന്ന കര്‍ഷകരേയും പ്രതിപക്ഷത്തേയുമൊക്കെ ബാഹ്യശക്തികളെന്ന് പറഞ്ഞ്
മുദ്രകുത്തുകയാണോ കേന്ദ്രമെന്നും മഹുവ ചോദിച്ചു.

‘ ഇന്ത്യന്‍ മണ്ണില്‍ കൃഷി ചെയ്യുന്ന തലമുറകള്‍ ”ബാഹ്യശക്തികളാണോ?”
പാര്‍ലമെന്റിലെ പ്രതിപക്ഷം ”ബാഹ്യശക്തികള്‍” ആണോ?വിട്ടുപോയ പഴയ സഖ്യകക്ഷികള്‍ ”ബാഹ്യശക്തികള്‍” ആണോ
ഞങ്ങള്‍ റിപ്പബ്ലിക് ടിവിയുടെ ടിപ്പിക്കല്‍ പ്രേക്ഷകരല്ല, മിസ്റ്റര്‍, കൃഷി മന്ത്രി! ഈ പരിപ്പ് ഇവിടെ വേവുമെന്ന് കരുതണ്ട,’ മഹുവ പറഞ്ഞു. കാര്‍ഷിക നിയമം എത്രയും വേഗം പിന്‍വലിക്കണമെന്നും അവര്‍ പറഞ്ഞു.

By Divya