Mon. Dec 23rd, 2024
തിരുവനന്തപുരം:

പതിനാലാം കേരള നിയമസഭയുടെ 22–ാം സമ്മേളനം 22–ാം തീയതി ആയ ഇന്നു പിരിയുന്നു. ഏകദേശം 230 ദിവസം നിയമസഭ ചേർന്നു; അഞ്ചു വർഷത്തെ കേരള രാഷ്ട്രീയം അവിടെ നിറഞ്ഞാടി.
സൗഹൃദം പങ്കുവച്ചു ഭരണ–പ്രതിപക്ഷ അംഗങ്ങൾ ഇന്നു പിരിയും, തുടർന്ന് അവർ നീങ്ങുക നിയമസഭാ തിരഞ്ഞെടുപ്പിലെ ബലാബലത്തിലേക്ക്.
നാടകീയവും വിചിത്രവുമായ സംഭവങ്ങൾ അരങ്ങേറുകയും പ്രതിഷേധത്തിരമാലകൾ ഉയരുകയും ചെയ്തതായിരുന്നു ഈ സഭാകാലം. മന്ത്രിസഭ നിശ്ചയിച്ച സഭാസമ്മേളനം തലേന്നു ഗവർണർ റദ്ദാക്കുന്നതു പോലെയുള്ള വഴിത്തിരിവുകൾ; മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനത്തിൽ തന്റെ വിയോജിപ്പ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വായിച്ചതു പോലെയുള്ള അപ്രതീക്ഷിത നടപടികൾ. നിയമസഭയിൽ സമർപ്പിക്കേണ്ട സിഎജി റിപ്പോർട്ടിന്റെ ഉള്ളടക്കം പുറത്തു വിട്ടതിന്റെ പേരിൽ ധനമന്ത്രി അവകാശ ലംഘന വെല്ലുവിളി നേരിട്ടതുപോലുള്ള വൈചിത്ര്യങ്ങൾ.

By Divya