Thu. Jan 23rd, 2025
FAMILY ALLEGES FAKE CASE REGISTERED AGAINST MOTHER In KADAKKAVOOR
കൊച്ചി:

കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ അമ്മയ്ക്ക് ജാമ്യം. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. കുറ്റകൃത്യം കേട്ടുകേള്‍വിയില്ലാത്തതും അതിശയിപ്പിക്കുന്നതുമാണെന്നും അതുകൊണ്ട് കേസിന്റെ സ്വഭാവം കണക്കിലെടുത്ത് ആഴത്തിലുള്ള ഒരു അന്വേഷണം വേണമെന്നും കോടതി പറഞ്ഞു.
നിലവിലുള്ള സംഘം അന്വേഷണം നടത്തിയാല്‍ പോര. അന്വേഷണത്തിനായി വനിതാ ഐ പി എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള പുതിയ സംഘം രൂപീകരിക്കണം. വളരെ പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി പറഞ്ഞു.
കുട്ടിയുടെ ആരോഗ്യസ്ഥിതിയടക്കം പരിശോധിക്കാന്‍ പ്രത്യേക മെഡിക്കല്‍ടീമിനെ ചുമതലപ്പെടുത്തണം. അതുവരെ കുട്ടിയുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും കുട്ടിയെ കൃത്യമായ കേന്ദ്രത്തിലേക്ക് മാറ്റണമെന്നും കോടതി പറഞ്ഞു.

By Divya