Fri. Nov 22nd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് ‘ഓപ്പറേഷൻ സ്ക്രീൻ’ എന്ന പേരിൽ വാഹനങ്ങളിലെ കൂളിങ് ഫിലിമും കർട്ടനുകളും കണ്ടെത്താൻ മാത്രമായുള്ള പരിശോധനകൾ മോട്ടോർവാഹന വകുപ്പ് നിർത്തുന്നു. പകരം പൊതുവിൽ റോഡ്-വാഹന ഗതാഗത നിയലംഘനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആണ് ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദേശം. ഓപ്പറേഷൻ സ്ക്രീൻ എന്ന പേരിൽ പ്രത്യേക പരിശോധന ഉണ്ടാവില്ലെങ്കിലും വാഹന ഗ്ലാസുകളിലെ സ്റ്റിക്കറുകൾക്കും കർട്ടനുകൾക്കും എതിരെ നടപടി തുടരും.

മറ്റന്നാൾ ‘റോഡ് സുരക്ഷാ മാസം’ എന്ന പ്രത്യേക പേരിൽ പരിശോധനകൾക്കും പ്രചാരണങ്ങൾക്കും തുടക്കമാകുന്ന സാഹചര്യത്തിലാണ് പുതിയ നിർദേശം. ഉദ്യോഗസ്ഥരുൾപ്പടുന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് ഓപ്പറേഷൻ സ്ക്രീൻ നിർത്താൻ ട്രാൻസ്പോർട്ട് കമ്മിഷണർ നിർദേശം നൽകിയത്. കോടതി നിർദേശ പ്രകാരമാണ് സംസ്ഥാനത്ത് ഓപ്പറഷൻ സ്ക്രീൻ എന്ന പേരിൽ കർശന നടപടി തുടങ്ങിയത്. അഞ്ച് ദിവസത്തിനിടെ അയ്യായിരത്തോളം വാഹനങ്ങൾക്ക് പിഴയിട്ടിരുന്നു.

By Divya