Mon. Dec 23rd, 2024
മസ്​കത്ത്​:

ഒമാനിലെ വിദേശ തൊഴിലാളികളുടെ തൊഴിൽ പദവി മാറ്റുന്നതിനുള്ള അവസാന തീയതി ജനുവരി 26 വരെയായി നീട്ടി നൽകി. തൊഴിൽ മന്ത്രാലയം വ്യാഴാഴ്​ചയാണ്​ ഇത്​ സംബന്ധിച്ച പ്രസ്​താവന പുറത്തുവിട്ടത്​. തൊഴിൽ വിപണി ക്രമീകരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബർ ആറ്​ മുതലാണ്​ തൊഴിൽ മന്ത്രാലയം പദവി മാറ്റി നൽകി തുടങ്ങിയത്​.
ജനുവരി ആറ്​ വരെയായിരുന്നു ഈ സേവനം ആദ്യം പ്രഖ്യാപിച്ചത്​. ഇത്​ പിന്നീട്​ 21 വരെയും പിന്നീട്​ 26 വരെയുമാക്കി നീട്ടുകയായിരുന്നു. തൊഴിൽ മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന സംവിധാനം ഈ മാസം ആദ്യം മുതൽ തടസപ്പെട്ടത്​ മുൻ നിർത്തിയാണ്​ തീയതി നീട്ടിയതെന്നാണ്​ കരുതപ്പെടുന്നത്​.

വിസാ വിലക്കുള്ള തസ്​തികകളിൽ ജോലി ചെയ്യുന്നവർ ലഭ്യമായിട്ടുള്ള മറ്റ്​ പ്രൊഫഷനുകളിലേക്ക്​ മാറണം. അല്ലാത്ത പക്ഷം നിലവിലുള്ള റസിഡൻറ്​ കാർഡി​ന്റെ കഴിയുന്ന പക്ഷം അത്​ പുതുക്കി നൽകില്ല.

By Divya