കര്‍ണാടക:
കര്‍ണാടകയിലെ ശിവമോഗയില്‍ ക്വാറിയിലേക്ക് പോവുകയായിരുന്ന ട്രക്ക് പൊട്ടിത്തെറിച്ചുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ ഏട്ടുപേര്‍ കൊല്ലപ്പെട്ടു.ജലാറ്റിന്‍ സ്റ്റിക്ക് കയറ്റിയ ട്രക്ക് പൊട്ടിത്തെറിച്ചാണ് അപകടം.
ക്രഷർ യൂണിറ്റിലേക്ക് കൊണ്ടുപോവുകയായിരുന്ന ജലാറ്റിൻ സ്റ്റിക്കുകളാണ് പൊട്ടിത്തെറിച്ചതെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
സ്‌ഫോടനത്തില്‍ മൃതദേഹങ്ങള്‍ ഛിന്നഭിന്നമായതിനാല്‍ മരിച്ചവരെ തിരിച്ചറിഞ്ഞട്ടില്ല. ബിഹാറില്‍ നിന്നുള്ള തൊഴിലാളികളാണെന്നാണ് വിവരം.
ശിവമോഗയില്‍ ഹുനസൊണ്ടി എന്ന സ്ഥലത്ത് ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവമുണ്ടായത്. ക്വാറിക്ക് സമീപമാണ് സ്‌ഫോടനം നടന്നത്. ക്വാറിക്ക് സമീപം നിര്‍ത്തിയിട്ട ട്രക്കിലെ ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ക്വാറിയില്‍ സൂക്ഷിച്ചിരുന്ന ഡ്രൈനാമിറ്റും ഉഗ്രസ്‌ഫോടനത്തിന് കാരണമായതായാണ് സൂചന.
പൊട്ടിത്തെറിയുടെ പ്രകമ്പനം നാല് ജില്ലകളിൽ അനുഭവപ്പെട്ടു. ആദ്യം ഭൂചലനമെന്നാണ് കരുതിയത്. എന്നാൽ പിന്നീടാണ് സ്ഫോടനത്തിന്റെ പ്രകമ്പനമാണ് അനുഭവപ്പെട്ടത് എന്ന് മനസിലായത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകള്‍ക്ക് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി അപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായങ്ങളും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നല്‍കുമെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
https://www.youtube.com/watch?v=8rtt3kP0uf4