Thu. Apr 3rd, 2025

ദുബായ്:
പത്തു മാസത്തെ ഇടവേളക്ക് ശേഷം, ദുബൈ ബോളിവുഡ് പാര്‍ക്ക് തുറന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്വിങ് റൈഡ് ഉള്‍പ്പടെ, ഒമ്പത് പുതിയ റൈഡുകളുമായാണ് പാര്‍ക്ക് തുറന്നിരിക്കുന്നത്. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഉല്ലാസ കേന്ദ്രത്തിന്റെ പ്രവത്തനം.
ബോളിവുഡ് സിനിമകളെ പ്രമേയമാക്കിയ ലോകത്തെ ആദ്യത്തെ തീം പാര്‍ക്കാണ് ദുബൈ ബോളിവുഡ് പാര്‍ക്ക്. 460 അടി ഉയരത്തിലുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയതുൾപ്പെടെ, ഒമ്പത് പുതിയ റൈഡുകളാണ് 2021ന്റെ പ്രത്യേകതയെന്ന് പാര്‍ക്ക് ജനറല്‍ മാനേജര്‍ മില്‍ട്ടണ്‍ ഡിസൂസ പറഞ്ഞു. അമേരിക്കയിലെ ഓര്‍ലാന്‍ഡോയില്‍, 450 അടി ഉയരമുള്ള, സ്റ്റാര്‍ ഫ്ളൈയറിനെ പിന്നിലാക്കിയാണ്, ഈ ബോളിവുഡ് സ്‌കൈ ഫ്ളൈയര്‍ വരുന്നത്

By Divya