Sun. Dec 22nd, 2024
വയനാട്:

 
ഡോക്ടർമാരുടെ കൂട്ടത്തിലേക്ക് പണിയസമുദായത്തിൽ നിന്നും ഒരു മിടുക്കി. പണിയസമുദായത്തിൽ നിന്നുമുള്ള ആദ്യത്തെ ഡോക്ടറാണു് ഡോക്ടർ അഞ്ജലി. വയനാട്ടിലെ കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ നിന്നും ബാച്ചിലർ ഓഫ് വെറ്ററിനറി സയൻസിൽ നിന്നുമാണു് അഞ്ജലി നല്ല മാർക്കോടെ പാസ്സായിരിക്കുന്നത്.

മണിക്കുട്ടൻ പണിയനാണു് ഈ സന്തോഷവാർത്ത തൻ്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം:-

അടിച്ചമർത്താൻ ശ്രമിക്കുമ്പോഴും ഉയർത്തെഴുനേൽപ്പ് എന്നൊക്കെ വെച്ചാ ഇതാണ്…
ഇത് പണിയ സമുദായത്തിന്റെ ആദ്യത്തെ ഡോക്ടർ…
Dr. അഞ്ജലി…
എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ അക്ഷരങ്ങളെ മെരുക്കിയെടുത്ത സഹോദരി…
ബല്ലാത്ത ജാതി…
വയനാട്ടിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായ കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ നിന്നും ബാച്ചിലർ ഓഫ് വെറ്ററിനറി സയൻസിൽ നല്ല മാർക്കോടെ പാസായി…
അഭിമാനവും ആവേശവും ഇത്തിരി അഹങ്കാരവും നിറഞ്ഞ നിമിഷം…
അഭിനന്ദനങ്ങൾ…

https://www.facebook.com/Manikuttanpaniyan/posts/3561558040606514