Mon. Dec 23rd, 2024
തിരുവനന്തപുരം:

ആര്‍എസ്എസിനെ പേടിച്ച് ഒരു മാളത്തിലും ഒളിച്ചിട്ടില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍. കേരളത്തില്‍ ബിജെപിയും സിപിഐഎമ്മും മാത്രം മതിയെന്ന വിചാരം നടപ്പിലാക്കാന്‍ പറ്റില്ലെന്നും എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്ന നിലപാടാണ് സര്‍ക്കാര്‍ എപ്പോഴും കൈക്കൊള്ളുന്നതെന്നും മുനീര്‍ പറഞ്ഞു.
നിയമസഭയില്‍ പ്രമേയത്തെ എതിര്‍ത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍എസ്എസിനെ പേടിച്ച് ഇന്നേവരെ ഒരു മാളത്തിലും ഒളിച്ചിട്ടില്ല. ഇനി സിപിഐഎമ്മും ബിജെപിയും മാത്രം മതിയെന്ന വിചാരമാണെങ്കില്‍ അത് നടപ്പാവില്ല. പകല്‍ ആര്‍എസ്എസുമായി തല്ലുകൂടി രാത്രി പാലൂട്ടി ഉറങ്ങുന്നവരാണ് സിപിഐഎം കോണ്‍ഗ്രസ് ഇല്ലാത്ത ഭരണം വേണമെന്ന് പറയുന്ന രണ്ടേ രണ്ട് പാര്‍ട്ടിയേ രാജ്യത്തുള്ളു. അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ബിജെപിയുമാണ് മുനീര്‍ വിമര്‍ശിച്ചു

By Divya