Fri. Apr 4th, 2025

സിഎജിക്കെതി‌‌രെ നിയമസഭയില്‍ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു. സിഎജി റിപ്പോര്‍ട്ട് തയാറാക്കിയപ്പോള്‍ ധനവകുപ്പിന് സ്വാഭാവികനീതി നല്‍കിയില്ലെന്ന് മുഖ്യമന്ത്രി ആരോപിച്ചു. റിപ്പോര്‍ട്ടില്‍ ‘കിഫ്ബി’യെക്കുറിച്ചുള്ള ഭാഗം നിരാകരിക്കണമെന്നും മുഖ്യമന്ത്രി പ്രമേയത്തില്‍ ആവശ്യപ്പെട്ടു. അതേസമയം കീഴ് വഴക്ക പാലിക്കാതെയുള്ള വിചിത്രമായ പ്രമേയമാണിതെന്ന് വി.ഡി.സതീശന്‍ സഭയില്‍ ആരോപിച്ചു. കോടതിവിധിക്കെതിരെ പ്രമേയം കൊണ്ടുവരുന്നതുപോലെ ധാര്‍ഷ്ട്യമാണിതെന്നും സതീശന്‍ സഭയില്‍ പറഞ്ഞു.

By Divya