Thu. Jan 23rd, 2025
The Health department and State Election Commission have issued strict guidelines for the candidates and political party workers to ensure safety during the electioneering
തിരുവനന്തപുരം:

ഇന്നലെ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനത്തെ ഏഴ് വാര്‍ഡുകളിലേക്കുള്ള വോട്ടെണ്ണൽ തുടങ്ങി. കളമശേരി നഗരസഭ മുപ്പത്തിയേഴാം വാര്‍ഡില്‍ എല്‍ഡിഎഫിന് അട്ടിമറിജയം. ഇടത് സ്വതന്ത്രന്‍ റഫീഖ് മരയ്ക്കാറാണ് 64 വോട്ടിന് ജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാർത്ഥി റഫീഖ് മരയ്ക്കാറിന് ലഭിച്ചത് 308 വോട്ട്. യുഡിഎഫ് സ്ഥാനാർത്ഥി വിഎസ് സമീലിന് ലഭിച്ചത് 244 വോട്ട്. ‌‌കോൺഗ്രസ്‌ സ്വതന്ത്ര സ്ഥാനാർത്ഥി ഷിബു സിദ്ദിഖ് നേടിയത്  207 വോട്ട്.

By Divya