പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സഹോദരിമാരെ ലൈം​​ഗി​​ക​​മാ​​യി പീഡിപ്പിച്ച 65 -കാരനെ അറസ്റ്റ് ചെയ്തു

അ​മ്മ വി​ദേ​ശ​ത്താ​യ​തി​നാ​ൽ അ​മ്മൂ​മ്മ​യു​ടെ കൂ​ടെ വാ​ട​ക​വീ​ട്ടി​ലാ​ണ് കു​ട്ടി​ക​ൾ താ​മ​സി​ക്കു​ന്ന​ത്. ഇവിടെ വീട്ട് ജോലിക്ക് വരാറുള്ളയാളായിരുന്നു പ്രതിയായ വിക്രം.

0
198
Reading Time: < 1 minute

തിരുവനന്തപുരം:

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ 65 വയസ്സുകാരന്‍ ലെെംഗികമായി പീഡനത്തിനിരയാക്കിയത് നാലുമാസത്തോളം. തിരുവനന്തപുരം മംഗലപുരത്താണ് സംഭവം.

മം​ഗ​ല​പു​രം മു​​രു​​ക്കും​​പു​​ഴ സ്വ​​ദേ​​ശി വി​​ക്ര​​മ​​നെ (65) പോ​​ക്സോ വ​​കു​​പ്പ് ചു​​മ​​ത്തി മം​​ഗ​​ല​​പു​​രം പൊ​​ലീ​​സ് അ​​റ​​സ്​​റ്റ്​ ചെ​​യ്തു. ഒ​​മ്പ​​തും ആ​റും വ​​യ​​സ്സു​​ള്ള സ​​ഹോ​​ദ​​രി​​മാ​​രാ​​ണ് ഇയാളുടെ അ​തി​ക്ര​മ​ത്തി​നി​ര​യാ​യ​ത്.  പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണി.

അ​മ്മ വി​ദേ​ശ​ത്താ​യ​തി​നാ​ൽ അ​മ്മൂ​മ്മ​യു​ടെ കൂ​ടെ വാ​ട​ക​വീ​ട്ടി​ലാ​ണ് കു​ട്ടി​ക​ൾ താ​മ​സി​ക്കു​ന്ന​ത്. ഇവിടെ വീട്ട് ജോലിക്ക് വരാറുള്ളയാളായിരുന്നു പ്രതിയായ വിക്രം. സ്ഥിരമായി  ഇവിടെ വരാറുള്ള പ്രതി കുട്ടികളെ ലെെംഗികമായി ചൂഷണം ചെയ്യുകയായിരുന്നു.

ഇയാള്‍ കുടുംബവുമായി നല്ല അടുപ്പമായതിനാല്‍ ആര്‍ക്കും ആദ്യം സംശയം തോന്നിയിരുന്നില്ല. കുട്ടികളുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ അയല്‍വാസികള്‍ കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്

അയൽക്കാർ ചൈൽഡ് ലൈനെ വിവരമറിയിക്കുകയും  കുടുംബവുമായി ബന്ധപ്പെടുകയും ചെയ്തു. പെൺകുട്ടികളെ കൗണ്‍സിലിങ്ങിന് വിധേയമാക്കുകയും ചെയ്തു. കൗണ്‍സിലിങ്ങിലാണ് കുട്ടികള്‍ തങ്ങള്‍ നാല് മാസത്തോളമായി പീഡനത്തിനരയായ കാര്യം വെളിപ്പെടുത്തിയത്. അവർ ഇക്കാര്യം പോലീസിനെ അറിയിച്ചു. ഇയാളെ പിന്നീട് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യുകയായിരുന്നു. വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ കു​ട്ടി​ക​ൾ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ​താ​യി ക​ണ്ടെ​ത്തി.

 

Advertisement