Sun. Dec 22nd, 2024
കൊച്ചി:

തിരുത്താൻ ലഭിച്ച അവസരം രണ്ടു വ്യാപാര ദിനങ്ങളിലെ ഇടിവുകൊണ്ടു മതിയാക്കി ഓഹരി വില സൂചികകൾ മുമ്പത്തെക്കാൾ ആവേശത്തോടെ ഉയരത്തിലേക്ക്. ഒറ്റ ദിവസംകൊണ്ടു സെൻസെക്സ് 834.02 പോയിന്റും നിഫ്റ്റി 239.90 പോയിന്റും മുന്നേറിയപ്പോൾ നിക്ഷേപകരുടെ ആസ്തിമൂല്യത്തിലുണ്ടായ വർധന മൂന്നര ലക്ഷം കോടി രൂപ.
വ്യാപാരത്തിനിടയിൽ സെൻസെക്സ് 936 പോയിന്റ് ഉയർന്നു 49,500 ൽ എത്തുകയുണ്ടായി; നിഫ്റ്റി 14,546 പോയിന്റിലേക്കും. എന്നാൽ നിക്ഷേപകരുടെ ലാഭമെടുപ്പു മൂലം സൂചികകൾക്ക് ആ നിലവാരത്തിൽ ‘ക്ളോസ്’ ചെയ്യാൻ കഴിയാതെപോയി. അടിയൊഴുക്കു ശക്തമായതിനാൽ വിപണിയുടെ കുതിപ്പു തുടരുമെന്ന വിശ്വാസമാണു നിരീക്ഷകർ പങ്കുവയ്ക്കുന്നത്.

By Divya