Mon. Dec 23rd, 2024
മാഞ്ചസ്റ്റര്‍:

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വീണ്ടും ഒന്നാം സ്ഥാനത്ത്. പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ഫുള്‍ഹാമിനെ തോല്‍പ്പിച്ചാണ് യുണൈറ്റഡ് ഒന്നാം സ്ഥാനം തിരികെ പിടിച്ചത്. തുടക്കത്തില്‍ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് യുനൈറ്റഡ് ജയം തിരിച്ചുപിടിച്ചത്.

അഞ്ചാം മിനിറ്റില്‍ യുനൈറ്റിഡിനെ ഞെട്ടിച്ച് അഡെമോള ലുക്ക്മാനിലൂടെ ഫുള്‍ഹാമാണ് ആദ്യം ലീഡ് നേടിയത്. 21 ആം മിനിറ്റില്‍ എഡിസന്‍ കവാനിയിലൂടെ യുണൈറ്റഡ് ഗോള്‍ മടക്കി മറുപടി നല്‍കി. 65 ആം മിനിറ്റില്‍ പോള്‍ പോഗ്ബ വിജഗോള്‍. ഇതോടെ തല്‍ക്കാലത്തേക്കെങ്കിലും ഒന്നാം സ്ഥാനത്തുണ്ടായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാമതായി.

By Divya