Mon. Nov 17th, 2025
തിരുവനന്തപുരം:

സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരായ അവിശ്വാസ പ്രമേയം ലീഗ് എം എല്‍ എ എം ഉമ്മര്‍ നിയമസഭയില്‍ അവതരപ്പിച്ചു. സ്പീക്കര്‍ക്ക് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നും പ്രതികള്‍ക്കൊപ്പം ഉദ്ഘാടന വേദി പങ്കിട്ടു തുടങ്ങിയ ആരോപണങ്ങളാണ് സ്പീക്കര്‍ക്കെതിരെ ഉന്നയിച്ചത്.പ്രതിയുമായി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത് അപകീര്‍ത്തികരമാണെന്നും സ്പീക്കറെ കസ്റ്റംസ് ഉടന്‍ ചോദ്യം ചെയ്യുമെന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണെന്നും പ്രമേയത്തില്‍ പറയുന്നു. സഭയുടെ നടത്തിപ്പിലും ക്രമക്കേടുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു.

By Divya