Sun. Dec 22nd, 2024
കു​വൈ​ത്ത്​ സി​റ്റി:

കു​വൈ​ത്തി​ൽ 70 വ​യ​സ്സാ​യ​വ​രു​ടെ ഇ​ഖാ​മ പു​തു​ക്കി​ന​ൽ​കി​ല്ലെ​ന്ന്​ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി. ബി​രു​ദ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ണ്ടെ​ങ്കി​ലും 70 വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള​വ​രു​ടെ വ​ർ​ക്ക്​ പെ​ർ​മി​റ്റ്​ പു​തു​ക്കി​ന​ൽ​കേ​ണ്ടെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക്​ അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യാ​ണ്​ വി​വ​രം. 60 വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള ബി​രു​ദ​മി​ല്ലാ​ത്ത​വ​ർ​ക്ക്​ ജ​നു​വ​രി മൂ​ന്നു​മു​ത​ൽ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി വ​ർ​ക്ക്​ പെ​ർ​മി​റ്റ്​ പു​തു​ക്കി​ന​ൽ​കു​ന്നി​ല്ല.

സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ വി​ദ്യാ​ഭ്യാ​സ​മോ അ​തി​നു താ​ഴെ​യോ യോ​ഗ്യ​ത​യു​ള്ള വി​ദേ​ശി​ക​ൾ​ക്ക് 60 വ​യ​സ്സ് ക​ഴി​ഞ്ഞാ​ൽ വ​ർ​ക്ക് പെ​ർ​മി​റ്റ് പു​തു​ക്കി​ ന​ൽ​കി​ല്ലെ​ന്ന്​ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി ഉ​ത്ത​ര​വി​റ​ക്കി​യ​ത്​ ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റി​ലാ​ണ്. ഉ​ത്ത​ര​വി​റ​ങ്ങി​യ​തി​നു​ ശേ​ഷം പ​ര​മാ​വ​ധി ഒ​രു വ​ർ​ഷം വ​രെ​യാ​ണ് ഇ​ത്ത​ര​ക്കാ​ർ​ക്ക്​ വ​ർ​ക്ക്​ പെ​ർ​മി​റ്റ്​ പു​തു​ക്കി​ന​ൽ​കു​ന്ന​ത്. ഈ കാ​ല​പ​രി​പ​രി​ധി ക​ഴി​ഞ്ഞാ​ൽ ഇ​വ​ർ നാ​ട്ടി​ലേ​ക്കു​ മ​ട​ങ്ങേ​ണ്ടി​വ​രും.

By Divya