Thu. Jan 23rd, 2025
ചെന്നൈ:

നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് നടന്‍ കമല്‍ഹാസന്‍. 73ാം വയസ്സില്‍ അഭിനയരംഗത്തെത്തിയ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി 18 വര്‍ഷമായി മലയാളികളെ ചിരിപ്പിച്ചെന്ന് കമലഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.അദ്ദേഹം വളരെ വേഗം ഹാസ്യാഭിനയത്തില്‍ തനത് മുദ്ര പതിപ്പിച്ചു.
അതിലൂടെ മലയാളികളുടെ ഓര്‍മയില്‍ വര്‍ഷങ്ങളോളം അദ്ദേഹമുണ്ടാകുമെന്നും കമല്‍ഹാസന്‍ അനുശോചിച്ചു.കമല്‍ഹാസനും ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും നേരത്തെ പമ്മല്‍ കെ സംബന്ധം എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇതിന് പുറമെ തമിഴില്‍ ചന്ദ്രമുഖിയില്‍ രജനികാന്തിനൊപ്പവും കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ സിനിമയില്‍ മമ്മൂട്ടിക്കൊപ്പവും അഭിനയിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു.

By Divya