Wed. Jan 22nd, 2025
തിരുവനന്തപുരം:

സംസ്ഥാനത്ത് പ്രതിപക്ഷത്തിന്റെ പാപ്പരത്തമാണ് പ്രമേയത്തിലൂടെ വ്യക്തമാകുന്നതെന്ന് മുഖ്യമന്ത്രി. അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചർച്ചയിൽ പങ്കെടുക്കുന്നവരുടെ പട്ടികയിൽ മുഖ്യമന്ത്രിയുടെ പേരില്ലെന്ന് പിടി തോമസ് തടസവാദം ഉന്നയിച്ചെങ്കിലും താൻ ചർച്ചയ്ക്കിടയിൽ ഡെപ്യൂട്ടി സ്പീക്കറോട് അഭ്യർത്ഥിച്ച് സമയം വാങ്ങിയതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘പ്രതിപക്ഷ നേതാവും ഉപനേതാവും ചില ഗൗരവമായ കാര്യങ്ങൾ ഉന്നയിച്ചത്. ഉപനേതാവ്, സ്പീക്കർ ഡോളർ അടങ്ങുന്ന ബാഗ് കോൺസുലേറ്റിന് കൊടുക്കാൻ കൈമാറി എന്ന് പറഞ്ഞു. അതുവരെയുള്ള ചർച്ചയിൽ നിന്ന് വ്യത്യസ്തമായ സ്വരമാണ് അതിലൂടെ കേൾക്കാനായത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്വപ്ന സുരേഷ് 164 വകുപ്പ് പ്രകാരം മൊഴി കൊടുത്തു, അതിൽ ഭരണഘടനാ സ്ഥാനത്തുള്ള ആളെ കുറിച്ച് പറയുന്നതായി പ്രതിപക്ഷ നേതാവ് പറഞ്ഞു, കോടതി അന്തംവിട്ടു എന്ന് പറഞ്ഞു.
അതിന്റെ തുടർച്ചയായി നവംബർ നാലിന് ജയിംസ് മാത്യു എംഎൽഎ ഉന്നയിച്ച സബ്മിഷൻ കസ്റ്റംസിനെ പുലഭ്യം പറയാൻ ഉപയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങിനെയൊന്നും പറഞ്ഞില്ലെങ്കിലും ഒ രാജഗോപാലിനും ഇവരുടെ അതേ വികാരമാണ്

By Divya