തൃശൂർ:
ബി എസ് എൻ എൽ 4ജി നെറ്റ്വർക്ക് വികസിപ്പിക്കാൻ സന്നദ്ധമായി ഇന്ത്യൻ കമ്പനികൾ. എച്ച്എ ഫ് സി എൽ, തേജസ് നെറ്റ്വർക്ക്, സ്റ്റെർലൈറ്റ് ടെക്നോളജീസ്, പോളികാബ് ഇന്ത്യൻ, എൽ ആൻഡ് ടി, എച്ച് സി എൽ എന്നിവയും പൊതുമേഖല സ്ഥാപനങ്ങളായ ഐ ടി ഐയും ടെലികമ്യൂണിക്കേഷൻ കൺസൽട്ടൻറ് ഇന്ത്യ ലിമിറ്റഡും രംഗത്തെത്തി.
കേന്ദ്ര സർക്കാറിെൻറ ‘ആത്മനിർഭർ ഭാരത്’ പദ്ധതി പ്രകാരം 4ജി ഉപകരണങ്ങൾ വികസിപ്പിക്കാൻ ഇന്ത്യൻ കമ്പനികളിൽനിന്ന് ബി എസ്എ ൻ എൽ ദിവസങ്ങൾക്ക് മുമ്പ് താൽപര്യപത്രം ക്ഷണിച്ചിരുന്നു.