റാസല്‍ഖൈമ:
റാക് അല്‍ റംസ് അല്‍ സറയ്യ തീരത്തെ ‘ഇളം ചുവപ്പ്’ തടാകത്തെക്കുറിച്ച പഠനത്തിന് പരിസ്ഥിതി സംരക്ഷണ വകുപ്പ്. സമൂഹ മാധ്യമങ്ങളില്‍ വൈറലായ റാസല്‍ഖൈമയിലെ ‘പിങ്ക് തടാകം’ ഗ്രാഫിക്സിലൂടെ രൂപപ്പെടുത്തിയതെന്ന പ്രചാരണത്തിനിടെയാണ് ഇത് യാഥാര്‍ത്ഥ്യമാണെന്ന സ്ഥിരീകരണം അധികൃതരില്‍ നിന്നുമെത്തിയത്.
അല്‍ റംസിലെ അല്‍ സറയ്യ തീരത്തു നിന്ന് നൂറുമീറ്റര്‍ ഉള്ളിലേക്ക് മാറിയാണ് പിങ്ക് തടാകം കണ്ടെത്തിയത്. സുഹൃത്ത് വഴി തടാകത്തെക്കുറിച്ചറിഞ്ഞ തദ്ദേശീയനായ 19കാരനാണ് കാമറയും ഡ്രോണും ഉപയോഗിച്ച് തടാകത്തെക്കുറിച്ച വിവരങ്ങള്‍ പുറംലോകത്തെ അറിയിച്ചത്. ഷാര്‍ജയില്‍ മെഡിസിന് വിദ്യാര്‍ഥിയായ അല്‍ ഫാര്സിയുടെ ഒറ്റയാള്‍ അന്വേഷണമാണ് പിങ്ക് തടാകത്തിൻ്റെ നിജസ്ഥിതി പുറത്തെത്തിച്ചത്.