Thu. Dec 19th, 2024
ഭോപ്പാല്‍:

ആമസോണ്‍ പ്രൈം സീരീസ് താണ്ഡവിനെതിരെ കേസെടുക്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. ഹിന്ദുമതവിഭാഗത്തെ അപമാനിച്ചതിനാലാണ് സിരീസിനെതിരെ നിയമനടപടിയെടുക്കുന്നതെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു.
സിരീസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് നേരത്തെ പറഞ്ഞിരുന്നു.ഹിന്ദു വിശ്വാസത്തെ വ്രണപ്പെടുത്താനും തങ്ങളുടെ ദേവതകളെ അപമാനിക്കാനും ആര്‍ക്കും അവകാശമില്ലെന്നും അത്തരം പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

By Divya