Fri. Nov 22nd, 2024
വാഷിങ്ടൺ:

 
മുൻ കാലിഫോർണിയ സെനറ്ററായ കമല ദേവി ഹാരിസ് അമേരിക്കയിലെ ആദ്യത്തെ വനിത വൈസ് പ്രസിഡന്റായി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു.

യുഎസ് വൈസ് പ്രസിഡന്റാവുന്ന ആദ്യത്തെ കറുത്ത വനിതയും ദക്ഷിണേഷ്യൻ വംശജയായ ആദ്യ വനിതയുമാണ് അവർ.

കഴിഞ്ഞ വർഷം ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസംഗത്തിൽ കമല ഹാരിസ് അമ്മയെ അനുസ്മരിച്ചു, ഈ പദവി വഹിക്കുന്ന ആദ്യ വനിതയായിരിക്കുമെന്നും എന്നാൽ അവസാനത്തെയല്ലെന്നും പറഞ്ഞു.

കമലയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തത് ലാറ്റിനമേരിക്കൻ വംശജ്ഞയായ അമേരിക്കൻ സുപ്രീംകോടതി ജഡ്ജി സോണിയ സൊറ്റോമേയ‍ർ ആയിരുന്നു.

വൈസ് പ്രസിഡൻ്റ് സ്ഥാനമേറ്റെടുത്ത് റെഡി റ്റു സേർവ് എന്ന് അവർ ഔദ്യോഗിക ട്വിറ്ററിൽ കുറിച്ചു.