Mon. Dec 23rd, 2024
അബുദാബി:

ചൊവ്വാഴ്‍ച രാത്രിയോടെ യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ വീണ്ടും കനത്തമൂടല്‍ മഞ്ഞ് രൂപപ്പെട്ടു. ഇതോടെ ചില പ്രധാന റോഡുകളില്‍ വേഗ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് അധികൃതര്‍ അറിയിപ്പുകള്‍ പുറപ്പെടുവിച്ചു.

അബുദാബി-ദുബൈ മുഹമ്മദ് ബിന്‍ റാഷിദ് റോഡ്, അല്‍ സമീഹ് – ദുബൈ മക്തൂം ബിന്‍ റാഷിദ് റോഡ്, അബുദാബി – അല്‍ ഐന്‍ റോഡ്, അല്‍ ഫയാഹ് റോഡ് (ട്രക്ക് റോഡ്), അബുദാബി – സ്വൈഹാന്‍ റോഡ് എന്നിവിടങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളില്‍ പരമാവധി 80 കിലോമീറ്ററാണ് വേഗപരിധി.

By Divya