Mon. Dec 23rd, 2024
ഹൈദരാബാദ്:

എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍ആര്‍ആറിന്റെ ക്ലൈമാക്‌സ് ചിത്രീകരണം ആരംഭിച്ചു. സംവിധായകന്‍ രാജമൗലി തന്നെയാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് ആരംഭിച്ച കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ജൂനിയര്‍ എന്‍ ടി ആറും, രാം ചരണും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ ഇരുവരുടെയും കൈകള്‍ മുറുകെ പിടിച്ച് നില്‍ക്കുന്ന ചിത്രവും രാജമൗലി പങ്കുവെച്ചു.CLIMAX ഷൂട്ട് ആരംഭിച്ചു! എന്റെ രാമരാജുവും ഭീമും ഒത്തുചേര്‍ന്ന് അവര്‍ നേടാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നിറവേറ്റുന്നു… #RRRMovie #RRR എന്ന് അടികൂറിപ്പോടെയാണ് സംവിധായകന്‍ ചത്രം പങ്കുവെച്ചത്.

By Divya