Wed. Aug 13th, 2025 11:18:11 AM
ദോഹയിലും ആയുര്‍വേദ ചികിത്സ, മലയാളി ഡോക്ടർക്ക് ആദ്യ ലൈസൻസ് : ഗൾഫ് വാർത്തകൾ  
ദോഹ :

ഖത്തറിലും ആയുർവേദ ചികിത്സയ്ക്കു തുടക്കമായി. ആയുർവേദ ചികിത്സ നടത്താൻ രാജ്യത്ത് ആദ്യമായി ലൈസൻസ് ലഭിച്ചത് മലയാളി ഡോക്ടർക്ക്. 2016 ലാണ് ആയുർവേദം, ഹോമിയോപ്പതി, ഹിജ്മ, ഞരമ്പ് ചികിത്സ, അക്യുപഞ്ചർ തുടങ്ങിയ സമാന്തര (കോംപ്ലിമെന്ററി) ചികിത്സകൾക്ക് പൊതുജനാരോഗ്യമന്ത്രാലയം അംഗീകാരം നൽകിയതെങ്കിലും ഏതാനും മാസങ്ങൾക്ക് മുൻപാണ് ആയുർവേദ ഡോക്ടർമാർക്ക് പ്രവർത്തന ലൈസൻസ് നൽകി തുടങ്ങിയത്.

ഖത്തറിലെ ദുഹെയ്‌ലിൽ പ്രവർത്തിക്കുന്ന റെമഡി ആയുര്‍വേദ സെന്റര്‍ ഫോര്‍ ഫിസിയോതെറാപ്പി സെന്റർ ആണ് രാജ്യത്തെ ആദ്യത്തെ സർക്കാർ അംഗീകൃത ആയുർവേദ ചികിത്സാ കേന്ദ്രം.

ആയുർവേദ ഡോക്ടറായ തിരുവനന്തപുരം സ്വദേശിനി ഡോ.രശ്മി വിജയകുമാറിന്റെ നേതൃത്വത്തിലാണ് ഇവിടെ ചികിത്സ ലഭിക്കുന്നത്.

By Divya