തിരുവനന്തപുരം:
കിഫ്ബിക്കെതിരായ അടിയന്തര പ്രമേയത്തിന് അനുമതി. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിൽ . 12:30നാണ് ചർച്ച ആരംഭിക്കുക. വിഡി സതീശനാണ് പ്രതിപക്ഷത്തിനായി അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചത്. വിഷയത്തിൽ വിശദമായ ചർച്ചയാകാമെന്ന് ധനമന്ത്രി നിലപാടെടുത്തതോടെയാണ് സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നൽകിയത്.
സിഎജിക്കെതിരെ രൂക്ഷ വിമർശനമാണ് ധനമന്ത്രി ഇന്നും നടത്തിയത്. സംസ്ഥാനത്തിന്റെ വികസനം തടസപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഐസക്ക് ഇന്നും സഭയിൽ ആവർത്തിച്ചു.