Mon. Dec 23rd, 2024
കൊച്ചി:

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹരജി കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേസിലെ എട്ടാം പ്രതിയായ ദിലീപ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നും അതിനാൽ ജാമ്യം റദ്ദാക്കണമെന്നുമാണ് പ്രോസിക്യൂഷന്‍റെ ആവശ്യം.സാക്ഷികളെ നിരന്തരമായി മൊഴിമാറ്റാൻ പ്രേരിപ്പിക്കുന്നുവെന്നാണ് ദിലീപിനെതനെതിരായ പ്രോസിക്യൂഷൻ വാദം. കേസിലെ മാപ്പുസാക്ഷിയായ വിപിൻ ലാൽ വിചാരണക്കു മുൻപ് ജയിലിൽ നിന്ന് പുറത്തുപോയ സംഭവത്തിലും കോടതി വാദം കേൾക്കും.

By Divya