Fri. May 16th, 2025
ന്യൂദല്‍ഹി:

ആമസോണ്‍ പ്രൈമിന്റെ വെബ് സീരീസ് താണ്ഡവിനെതിരെ നടക്കുന്ന വിവാദങ്ങളില്‍ പ്രതികരണവുമായി താണ്ഡവിന്റെ അണിയറ പ്രവര്‍ത്തകര്‍. ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന ആരോപണത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി താണ്ഡവ് ടീം അറിയിച്ചു. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ക്ഷമ ചോദിക്കുന്നതായി അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്. ‘സീരീസിനെതിരെയുള്ള പ്രതികരണങ്ങള്‍ സൂഷ്മമായി നിരീക്ഷിച്ചുവരികയാണ്. പരാതികള്‍ സംബന്ധിച്ച് വാര്‍ത്താപ്രക്ഷേപണ മന്ത്രാലയം ഞങ്ങളെ അറിയിച്ചിട്ടുണ്ട്. സീരിസിന്റെ ഉള്ളടക്കം ആളുകളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നതില്‍ ക്ഷമ ചോദിക്കുന്നു,’ താണ്ഡവ് ടീം പ്രസ്താവനയില്‍ പറയുന്നു.

By Divya