Thu. Dec 19th, 2024
തിരൂരങ്ങാടി:

യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവര്‍ക്ക് രക്ഷകരായ യുവാക്കളെ വീട്ടിലെത്തി അഭിനന്ദിച്ച് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം. തൃശൂര്‍ ജെറുസലേം സ്വദേശിയായ കൊച്ചന്‍ വീട്ടില്‍ വിനു (37) കുന്നംകുളത്ത് നിന്ന് മിനിലോറിയില്‍ റെക്സിന്‍ ഷീറ്റുമായി താമരശ്ശേരിയിലേക്ക് പോകും വഴി കക്കാട് വെച്ചാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് കക്കാട് സ്വദേശിയായ വട്ടപറമ്പന്‍ അബ്ദുര്‍ റഷീദിനൊട് ആശുപത്രിയിലേക്കുള്ള വഴി ചോദിക്കുകയും, ഒരു അറ്റാക്ക് കഴിഞ്ഞതാണ് എന്നും, വാഹനം ഓടിക്കാന്‍ പ്രയാസമാണെന്നും ഡ്രൈവര്‍ പറയുകയും ചെയ്തു.

By Divya