Mon. Dec 23rd, 2024
ന്യൂഡൽഹി:

രാമക്ഷേത്ര നിർമ്മാണത്തിന്‍റെ ധനസമാഹരണത്തിനിടെ നടത്തിയ രഥയാത്രക്കിടെയുണ്ടായ അക്രമത്തിൽ 40ലേറെ പേർ അറസ്റ്റിൽ. ഗുജറാത്തിലെ കച്ച്​ ജില്ലയിലാണ്​ സംഭവം. ഞായറാഴ്ച നടന്ന അക്രമവുമായി ബന്ധപ്പെട്ട്​ മൂന്നുകേസുകളാണ്​ രജിസ്റ്റർ ചെയ്​തത്​.

അക്രമത്തിൽ ഒരാൾ കൊല്ലപ്പെടുകയും ​പൊലീസുകാരനുൾപ്പെടെ നിരവധിപേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. കൊലപാതകം, കലാപം, തീവെപ്പ്​, ഗൂഢാലോചന തുടങ്ങിയവയ്ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്​.

By Divya